മഴ...... അയാള്‍ ...... പിന്നെ.....
ഞാന്‍ അയാളെ ആദ്യമായി പരിചയപ്പെടുന്നത് നാലുവര്‍ഷങ്ങള്‍ക്കു മുന്‍പാണ്.. ഞാന്‍ കോളേജില്‍ നിന്നും വീടിലേക്ക് വരിക ആയിരുന്നു. അന്നു മഴ ആയതുകൊണ്ട് ഉച്ചക്കുതന്നെ തിരിച്ചു. ഒരു രണ്ടു കിലോമീറ്ററോളം നടക്കണം, എന്നാലും മഴയ്ക്ക് മുന്‍പ് വീട്ടില്‍ എത്താം എന്ന് കരുതി. പക്ഷെ വഴിയില്‍ വച്ച് തന്നെ മഴ ചാറിതുടങ്ങി.. ഞാന്‍ കുറച്ചു വേഗത്തില്‍ നടന്നു.. ഇടയ്ക്കു കുറച്ചു ദൂരം തിരക്ക് വളരെ കുറഞ്ഞ വഴി ആണ്.. ഇരുവശത്തും എപ്പോഴും അടഞ്ഞു കിടക്കുന്ന വലിയ വീടുകളും. ആ വഴി എത്തിയതും മഴ ശക്തിയായി.