കളഞ്ഞു കിട്ടിയ കണക്കു പുസ്തകം
ഇന്നലെ ഷെൽഫ് അടുക്കി വെക്കുമ്പോൾ ഒരു പഴയ ഒരു ഡയറി കിട്ടി . എന്നോ മറന്നു വെച്ച അതിൻറെ താളുകൾ മറിക്കുമ്പോൾ നല്ല ചില ഓർമ്മകൾ ഓടിയെത്തി . ഞാൻ ഡിഗ്രി പരീക്ഷ കഴിഞ്ഞ ഉടനെ ഒരു ജോലിക്ക് ചേർന്നു . ഒരു ഹാജിയാരുടെ ഓഫീസ് ആണ് .മുതലാളിക്ക് കുറെ കടകൾ ഉണ്ട് . അതിൻറെ എല്ലാം കണക്കു നോക്കലും ഭരണവും മറ്റും ആ ഓഫീസിൽ ആണ് .ഓഫീസ് എന്ന് ഞാൻ പറയുമ്പോൾ എത്ര ശരിയാകും എന്നറിയില്ല .