വണ്ടിക്കാരനും ഞാനും - അധ്യായം 4
ഇന്നാണ് അവസാന ദിവസം. ഒരു നാല് മണിക്കൂർ കൂടി പോയാൽ ഞങ്ങളുടെ പുതിയ ക്വാർട്ടേഴ്സിൽ എത്തും. രാവിലെ ചായയും കഴിഞ്ഞു യാത്രയായി. ഉച്ചയ്ക്ക് മുമ്പ് തന്നെ സ്ഥലത്തെത്തി. ഞാനും ഗോപാൽ സിംഗും കൂടെ വണ്ടിയിൽ നിന്ന് സാധനങ്ങൾ ഇറക്കി ഓരോ മുറിയിൽ വച്ചു. രണ്ടുപേരും നന്നായി വിയർത്തു അപ്പോഴേക്കും.